Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Detention Dies

Kollam

വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യ വി​ദേ​ശ പൗ​ര​ൻ മ​രി​ച്ചു

കൊ​ട്ടി​യം: അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന വി​ദേ​ശ പൗ​ര​ന്മാ​രെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള കൊ​ട്ടി​യ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ലെ (ട്രാ​ൻ​സി​റ്റ്ഹോം) വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യ വി​ദേ​ശ പൗ​ര​ൻ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​രി​ച്ചു. ഐ​വ​റി കോ​സ്‌​റ്റ് പൗ​ര​ൻ അ​ബു ഡോം​ബി​യ (41) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ശ്വാ​സ കോ​ശ സം​ബ​ന്ധ​മാ​യി നേ​ര​ത്തേ അ​സ്വ​സ്‌​ഥ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​യാ​ൾ ചി​കി​ത്സ ന​ട​ത്താ​ൻ ത​യാ​റാ​യി​ല്ല.​ര​ണ്ട് ദി​വ​സം മു​ൻ​പു ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ട്ടി​യം പൊ​ലീ​സ് ഇ​ൻ​ക്വ​സ്‌​റ്റ് ത​യാ​റാ​ക്കി. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം വ​യ​നാ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ൾ അ​റ​സ്‌​റ്റി​ലാ​യ​ത്. ര​ണ്ടു വ​ർ​ഷ​മാ​യി വി​ചാ​ര​ണ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.

Latest News

Corehub Up